Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Obra By Swimming

Kottayam

മൂ​ർ​ഖ​ൻപാ​മ്പി​ൽനി​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് പങ്കജവല്ലി

വൈ​ക്കം: ത​ന്‍റെ നേ​ർ​ക്ക് ചാ​ടി​യ മൂ​ർ​ഖ​ൻ പാ​മ്പി​ൽനി​ന്ന്ക​ടി​യേ​ൽ​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് വീ​ട്ടു​ജോ​ലി​ക്കാ​രി. തു​റു​വേ​ലി​ക്കു​ന്ന് സ്വ​ദേ​ശി ഇ​ളമ്പാ​ശേ​രി രാ​ജു​ തോ​മ​സി​ന്‍റെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ വ​രാ​ന്ത​യി​ൽനി​ന്നാ​ണ് മൂ​ർ​ഖ​ൻ​പാ​മ്പ് വീ​ട്ടു​വേ​ല​ക്കാ​രി​ക്കു നേ​രേ ചാ​ടി​യ​ത്. നി​ല​വി​ളി​യോ​ടെ പി​ന്നോ​ട്ട് ഓ​ടി​മാ​റി​യ​തുകൊ​ണ്ട് ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെട്ടു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.15നായി​രു​ന്നു സം​ഭ​വം. വീ​ട്ടു​ട​മ രാ​ജു​ തോ​മ​സും ഭാ​ര്യ​യും പു​റ​ത്തു​പോ​യ സ​മ​യ​ത്ത് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു വീ​ട്ടു​വേ​ല​ക്കാ​രി പ​ങ്ക​ജ​വ​ല്ലി.​ വീ​ട്ടു​കാ​ർ മ​ട​ങ്ങി​യെ​ത്താ​ൻ താ​മ​സി​ക്കു​മെ​ന്ന് അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് മു​ൻ​ഭാ​ഗ​ത്തെ ലൈ​റ്റ് തെ​ളി​ക്കാ​നാ​യി മു​ന്നി​ലെ തി​ണ്ണ​യി​ലേ​ക്ക് ക​യ​റാ​ൻ തുടങ്ങിയപ്പോ​ഴാ​ണ് മൂ​ർ​ഖ​ൻ പാ​മ്പ് പങ്കജവല്ലിക്കു നേരേ ചാ​ടിയത്. വീ​ടി​നു സ​മീ​പ​ത്ത് തോ​ടു​ക​ൾ ഉ​ണ്ട്.​ ഇ​തി​നു​മു​മ്പും പാ​മ്പു​ക​ളെ ക​ണ്ടി​ട്ടു​ള്ള​താ​യി വീ​ട്ടു​​ട​മ​സ്ഥ​ൻ രാ​ജു​തോ​മ​സ് പ​റ​ഞ്ഞു.

Latest News

Corehub Up